കേന്ദ്ര പദ്ധതികളെ കുറിച്ച് ഒരു വിവരവും വെളിവുമില്ലാത്ത ബി.ജെ.പി.നേതാക്കൾ. പാർട്ടി പ്രവർത്തനമെന്നാൽ അമ്പലങ്ങളും ആചാരങ്ങളും മാത്രമായി
രവീന്ദ്രൻ, കവർ സ്റ്റോറി
ആർ.എസ്.എസിന്റെ പ്രവർത്തനം രാഷ്ട്ര നന്മക്ക് വേണ്ടിയും ജനസംഘത്തിന്റെയും തുടർന്ന് ജനതാ പാർട്ടിയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയും ആയി പരിണമിച്ച് ഭാരതത്തിന്റെ ഭരണസാരഥ്യം തന്നെ നേടിയെടുത്ത സംഘടനയുടെ കേരളത്തിലെ ഇപ്പോഴുള്ള അവസ്ഥ പരിഹാസപരവും ദയനീയമായ പരാജയവുമായി കഴിഞ്ഞു. മുൻകാലങ്ങളിൽ അധികാരത്തിന്റെ പുറകെ പോകാതെയും പത്രതാളുകളിൽ ഒരു ഫോട്ടോ പോലും വരാതിരിക്കാൻ ശ്രദ്ധിച്ച് തികച്ചും ജനങ്ങളുടെ മനസിൽ മാത്രം പ്രവർത്തിച്ച് കർമനിരതമായ പ്രസ്ഥാനം ഇന്ന് ലേലം വിളിച്ച് അധികാര കസേരകൾ ഉറപ്പിച്ചം കൊട്ടേഷൻ അക്രമങ്ങളിലൂടെ സഹപ്രവർത്തകരെ ഇല്ലായ്മ ചെയ്തും അവസരം പാർത്ത് വ്യക്തിഹത്യ നടത്തിയും അധികാരം അഹങ്കാരത്തോടെ കൊണ്ട് നടക്കുന്നു.
സർക്കാർ സംവിധാനത്തിൽ ഒരു ഭരണം ലഭിക്കാതിരിന്നിട്ടും കേരളത്തിൽ അധികാര വടംവലിനാണക്കേട് ഉണ്ടാക്കിയിരിക്കയാണ് പാർട്ടി ഇപ്പോൾ നായർ സമുദായത്തിന്റെയും ഈഴവ സമുദായത്തിന്റെയും മറ്റു ചില വ്യക്തികളുടെയും കയ്യില്ലായി കഴിഞ്ഞു. കേന്ദ്ര ഭരണം കയ്യിൽ കിട്ടിയിട്ടും കേന്ദ്രം തയ്യാറാക്കി നടപ്പാക്കുന്ന പല പദ്ധതികളെ കുറിച്ചും അവ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ പോലും ഇവിടുത്തെ ബി.ജെ.പി നേതാക്കന്മാർക് സാധിക്കുന്നില്ല എന്ന് മാത്രമല്ല അതിനെ കുറിച്ച് അറിയാനോ പഠിക്കാനോ പോലും അവർക്ക് അറിയില്ല നേരവുമില്ല. പ്രധാനമന്ത്രിയുടെ കിസാൻ സുരക്ഷാ പദ്ധതി വഴി കർഷകർക്ക് ലഭിക്കേണ്ട തുകകൾ മുഴുവൻ ഒരു കൃഷിയുമില്ലാത്ത അരിവാൾ ചുറ്റിക നക്ഷത്രം കൃഷിയായി മാത്രം കൊണ്ട് നടക്കുന്ന സഖാക്കൾക്ക് മാത്രമായി നടപ്പാക്കിയത് ഇവിടുത്തെ കൃഷിഭവൻ ഉൾപ്പെടെ വകുപ്പിലെ സഖാക്കൾ അവരുടെ ഇഷ്ടക്കർക്ക് മാത്രമായ് അടിചെടുത്തത് ഒരു ഉദാഹരണം മാത്രം. സംസ്ഥാന സർക്കാരിലെ കേന്ദ്ര പ്രതിനിധികളായി കോൺഗ്രസിലെ തുൾപ്പെടെയുള്ള പാർട്ടിയിലെ ആളുകൾക്ക് മറിച്ച് വിറ്റു.
പല ബോർഡുകളിലെയും പ്രതിനിധികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ചെയ്തു കൊണ്ടിരുന്ന തീവ്രവാദികൾക്ക് ലക്ഷങ്ങൾ വാങ്ങി മറിച്ചുവിറ്റു. അധികാരം കിട്ടിയിട്ടും ഒരു ബലിദാനികളുടെ വീടുകളിൽ പോലും പട്ടിണിയുണ്ടോ എന്നന്വേഷിക്കാൻ ഇവർക്ക് നേരമില്ല. നെറ്റിയിൽ പപ്പടവട്ടത്തിൽ കുറിയും കൈത്തണ്ടയിൽ പത്ത് ചരടും കെട്ടി വരുന്നവരും കേന്ദ്ര മന്ത്രിമാരുടെയും മോഡിയുടെ പടം ഫോട്ടോഷോപ്പ് വഴി ക്രമീകരിച്ച് സമുഹമാധ്യമങളിൽ വരുന്നവനും നേരം വെളുമ്പോൾ നേതാവായ് പ്രത്യക്ഷപ്പെടുന്നു. കുറെ സൈബർ ചേട്ടൻമാർ അവർക്കിഷ്ടപ്പെട്ടവർ മന്ത്രിമാരാവണം എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതല്ലാതെ സാധാരക്കാരന് പെൻഷനോ റേഷൻകാർഡോ, കേന്ദ്ര പദ്ധതികളോ നേടികൊടുക്കാൻ ഒരുത്തനും നേരവുമില്ല അതിനെ കുറിച് ഒരു വിവരവുമില്ല,. പാർട്ടിയുടെ നിലവാരം അത്രമേൽ എത്തി എന്നല്ല എത്തിച്ചു ഈ സൈബർ നേതാക്കൻമാർ ഇതാണ് കേരളത്തിലെ ബി.ജെ.പി.യുടെ ചിത്രം
Comments (0)